ആ പുരുഷന്മാര്‍ വിശ്വാസത്തിന്മേല്‍ പ്രവര്‍ത്തിച്ചു; മെരാര്‍യ്യരില്‍ യഹത്ത്, ഔബദ്യാവു എന്ന ലേവ്യരും പണിനടത്തുവാന്‍ കെഹാത്യരില്‍ സെഖര്‍യ്യാവും മെശുല്ലാമും വാദ്യപ്രയോഗത്തില്‍ സാമര്‍ത്ഥ്യമുള്ള സകലലേവ്യരും അവരുടെ മേല്‍വിചാരകന്മാര്‍ ആയിരുന്നു.
13
അവര്‍ ചുമട്ടുകാര്‍ക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും മേല്‍വിചാരകന്മാരായിരുന്നു; ലേവ്യരില്‍ ചിലര്‍ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതില്‍കാവല്‍ക്കാരും ആയിരുന്നു.
14
അവര്‍ യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോള്‍ ഹില്‍ക്കീയാപുരോഹിതന്‍ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.
15
ഹില്‍ക്കീയാവു രായസക്കാരനായ ശാഫാനോടുഞാന്‍ യഹോവയുടെ ആലയത്തില്‍ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്‍ക്കീയാവു പുസ്തകം ശാഫാന്റെ കയ്യില്‍ കൊടുത്തു.
16
ശാഫാന്‍ പുസ്തകം രാജാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു രാജസന്നിധിയില്‍ ബോധിപ്പിച്ചതുഅടിയങ്ങള്‍ക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.
17
യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു.
18
രായസക്കാരനായ ശാഫാന്‍ രാജാവിനോടുഹില്‍ക്കീയാപുരോഹിതന്‍ ഒരു പുസ്തകം എന്റെ കയ്യില്‍ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാന്‍ അതിനെ രാജസന്നിധിയില്‍ വായിച്ചു കേള്‍പ്പിച്ചു.
അങ്ങനെ പുരോഹിതന്മാര്‍ തങ്ങള്‍ മേലാല്‍ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്റെ അറ്റകുറ്റം തീര്‍ക്കാതിരിപ്പാനും സമ്മതിച്ചു.
9
അപ്പോള്‍ യെഹോയാദാപുരോഹിതന്‍ ഒരു പെട്ടകം എടുത്തു അതിന്റെ മൂടിയില്‍ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിന്നരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്റെ വലത്തു ഭാഗത്തു വെച്ചു; വാതില്‍ കാക്കുന്ന പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യം ഒക്കെയും അതില്‍ ഇടും.
10
പെട്ടകത്തില്‍ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്നു യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം എണ്ണി സഞ്ചികളില്‍ കെട്ടും.
11
അവര്‍ ദ്രവ്യം യഹോവയുടെ ആലയത്തിന്റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കല്‍ തൂക്കിക്കൊടുക്കും; അവര്‍ അതു യഹോവയുടെ ആലയത്തില്‍ പണിചെയ്യുന്ന ആശാരിമാര്‍ക്കും ശില്പികള്‍ക്കും
അങ്ങനെ അവര്‍ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്‍ക്കല്‍ പുറത്തുവെച്ചു.
9
ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയില്‍ വെച്ചു യിസ്രായേലിന്മേല്‍ ചുമത്തിയ പിരിവു യഹോവയുടെ അടുക്കല്‍ കൊണ്ടുവരുവാന്‍ അവര്‍ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.
10
സകലപ്രഭുക്കന്മാരും സര്‍വ്വ ജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവര്‍ കൊണ്ടുവന്നു പെട്ടകത്തില്‍ ഇട്ടു.
11
ലേവ്യര്‍ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കല്‍ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാല്‍ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവര്‍ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.
12
രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തില്‍ വേല ചെയ്യിക്കുന്നവര്‍ക്കും കൊടുത്തു; അവര്‍ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാന്‍ ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു.
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കല്‍ കാവല്‍ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേല്‍വിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേല്‍വിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
അവര്‍ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
14
കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവര്‍ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്‍യ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
15
തെക്കെ വാതിലിന്റെതു ഔബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാര്‍ക്കും
16
കയറ്റമുള്ള പെരുവഴിക്കല്‍ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
17
കിഴക്കെ വാതില്‍ക്കല്‍ ആറു ലേവ്യരും വടക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല്‍ ഈരണ്ടുപേരും ഉണ്ടായിരുന്നു.
18
പര്‍ബാരിന്നു പടിഞ്ഞാറു പെരുവഴിയില്‍ നാലുപേരും പര്‍ബാരില്‍ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
19
കോരഹ്യരിലും മെരാര്‍യ്യരിലും ഉള്ള വാതില്‍കാവല്‍ക്കാരുടെ ക്കുറുകള്‍ ഇവ തന്നേ.
അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുംന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.