తినునట్లును
2 രാജാക്കന്മാർ 6:25
അവര്‍ ശമര്‍യ്യയെ വളഞ്ഞിരിക്കുമ്പോള്‍ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാല്‍കബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
ആവർത്തനം 28:53-57
53
ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്റെ ഗര്‍ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;
54
നിന്റെ മദ്ധ്യേ മൃദുശരീരയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യന്‍ തന്റെ സഹോദരനോടും തന്റെ മാര്‍വ്വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും
55
ലുബ്ധനായി അവരില്‍ ആര്‍ക്കും താന്‍ തിന്നുന്ന തന്റെ മക്കളുടെ മാംസത്തില്‍ ഒട്ടും കൊടുക്കയില്ല; ശത്രു നിന്റെ എല്ലാപട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന്നു ഒന്നും ശേഷിച്ചിരിക്കയില്ല.
56
ദേഹമാര്‍ദ്ദവംകൊണ്ടും കോമളത്വംകൊണ്ടും തന്റെ ഉള്ളങ്കാല്‍ നിലത്തുവെപ്പാന്‍ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്റെ മാര്‍വ്വിടത്തിലെ ഭര്‍ത്താവിന്നും തന്റെ മകന്നും മകള്‍ക്കും തന്റെ കാലുകളുടെ ഇടയില്‍നിന്നു പുറപ്പെടുന്ന മറുപ്പിള്ളയെയും താന്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം ലുബ്ധയായി
57
ശത്രു നിന്റെ പട്ടണങ്ങളില്‍ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകലവസ്തുക്കളുടെയും ദുര്‍ല്ലഭത്വംനിമിത്തം അവള്‍ അവരെ രഹസ്യമായി തിന്നും.
സങ്കീർത്തനങ്ങൾ 73:8
അവര്‍ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
വിലാപങ്ങൾ 4:5
സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവര്‍ വീഥികളില്‍ പട്ടിണികിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളര്‍ന്നവര്‍ കുപ്പകളെ ആലിംഗനം ചെയ്യുന്നു.
യെഹെസ്കേൽ 4:13
ഇങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍, ഞാന്‍ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയില്‍ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.
യെഹെസ്കേൽ 4:15
അവന്‍ എന്നോടുനോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാന്‍ നിനക്കു പശുവിന്‍ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊള്‍ക എന്നു കല്പിച്ചു.