వారందరును పోగు చేయబడి
യോശുവ 1:11
പാളയത്തില്‍ കൂടി കടന്നു ജനത്തോടുനിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞിട്ടു യോര്‍ദ്ദാന്നക്കരെ കടക്കേണ്ടതാകയാല്‍ ഭക്ഷണസാധനം ഒരുക്കിക്കൊള്‍വിന്‍ എന്നു കല്പിപ്പിന്‍ .
ന്യായാധിപന്മാർ 7:8
അങ്ങനെ അവര്‍ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവന്‍ വീട്ടിലേക്കു പറഞ്ഞയക്കയും ആ മുന്നൂറുപേരെ നിര്‍ത്തുകയും ചെയ്തു. എന്നാല്‍ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയില്‍ ആയിരുന്നു.
రెంటివలె
ആവർത്തനം 32:30
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?
ന്യായാധിപന്മാർ 6:5
അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും.
1 ശമൂവേൽ 13:5-8
5
എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണല്‍പോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവര്‍ വന്നു ബേത്ത്-ആവെന്നു കിഴക്കു മിക്മാസില്‍ പാളയം ഇറങ്ങി.
6
എന്നാല്‍ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ടു തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേല്യര്‍ കണ്ടപ്പോള്‍ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.
7
എബ്രായര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് ദേശത്തും ഗിലെയാദിലും പോയി; ശൌലോ ഗില്ഗാലില്‍ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ടു അവന്റെ പിന്നാലെ ചെന്നു.
8
ശമൂവേല്‍ നിശ്ചയിച്ചിരുന്ന അവധിഅനുസരിച്ചു അവന്‍ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേല്‍ ഗില്ഗാലില്‍ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.
1 ശമൂവേൽ 14:2
ശൌല്‍ ഗിബെയയുടെ അതിരിങ്കല്‍ മിഗ്രോനിലെ മാതളനാരകത്തിന്‍ കീഴില്‍ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേര്‍.
2 ദിനവൃത്താന്തം 32:7
ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍ ; അശ്ശൂര്‍രാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങള്‍ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവന്‍ നമ്മോടുകൂടെ ഉണ്ടു.
2 ദിനവൃത്താന്തം 32:8
അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളില്‍ ആശ്രയിച്ചു.
സഭാപ്രസംഗി 9:11
പിന്നെയും ഞാന്‍ സൂര്യന്നു കീഴെ കണ്ടതുവേഗതയുള്ളവര്‍ ഔട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്കു ആഹാരവും വിവേകികള്‍ക്കു സമ്പത്തും സാമര്‍ത്ഥ്യമുള്ളവര്‍ക്കും പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.