Let him not, etc.
1 ശമൂവേൽ 14:6
യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
1 ശമൂവേൽ 14:12
പട്ടാളക്കാര്‍ യോനാഥാനോടും അവന്റെ ആയുധവാഹകനോടുംഇങ്ങോട്ടു കയറിവരുവിന്‍ ; ഞങ്ങള്‍ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോള്‍ യോനാഥാന്‍ തന്റെ ആയുധവാഹകനോടുഎന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 14:13
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര്‍ യോനാഥന്റെ മുമ്പില്‍ വീണു; ആയുധവാഹകന്‍ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
1 ശമൂവേൽ 17:44-47
44
ഫെലിസ്ത്യന്‍ പിന്നെയും ദാവീദിനോടുഇങ്ങോട്ടു വാ; ഞാന്‍ നിന്റെ മാംസം ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കുന്നുണ്ടു എന്നു പറഞ്ഞു.
45
ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞതുനീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍ നിന്റെ നേരെ വരുന്നു.
46
യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്നു നിന്റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ ഇന്നു ഫെലിസ്ത്യ സൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; യിസ്രായേലില്‍ ഒരു ദൈവം ഉണ്ടെന്നു സര്‍വ്വഭൂമിയും അറിയും.
47
യഹോവ വാള്‍കൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നതു എന്നു ഈ സംഘമെല്ലാം അറിവാന്‍ ഇടവരും; യുദ്ധം യഹോവേക്കുള്ളതു; അവന്‍ നിങ്ങളെ ഞങ്ങളുടെ കയ്യില്‍ ഏല്പിച്ചുതരും.
സദൃശ്യവാക്യങ്ങൾ 27:1
നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തില്‍ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.
സഭാപ്രസംഗി 9:11
പിന്നെയും ഞാന്‍ സൂര്യന്നു കീഴെ കണ്ടതുവേഗതയുള്ളവര്‍ ഔട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്കു ആഹാരവും വിവേകികള്‍ക്കു സമ്പത്തും സാമര്‍ത്ഥ്യമുള്ളവര്‍ക്കും പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നതു.
യെശയ്യാവ് 10:15
വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈര്‍ച്ചവാള്‍ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോല്‍ പൊന്തിക്കുന്നതുപോലെയും ആകുന്നു.
യെശയ്യാവ് 10:16
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയില്‍ ക്ഷയം അയക്കും; അവന്റെ മഹത്വത്തിന്‍ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.
മത്തായി 26:33-35
33
യേശു അവനോടു“ഈ രാത്രിയില്‍ കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
34
നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു. അതുപോലെ തന്നേ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു.
35
അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു“ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍” എന്നു പറഞ്ഞു,
മത്തായി 26:75-35