അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.
നീ തന്നേ ചെന്നു യുദ്ധത്തില്‍ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പില്‍ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.
പിന്നെ അതു മനുഷ്യന്നു തീ കത്തിപ്പാന്‍ ഉതകുന്നു; അവന്‍ അതില്‍ കുറെ എടുത്തു തീ കായുകയും അതു കത്തിച്ചു അപ്പം ചുടുകയും അതുകൊണ്ടു ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീര്‍ത്തു അതിന്റെ മുമ്പില്‍ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.
16
അതില്‍ ഒരംശംകൊണ്ടു അവന്‍ തീ കത്തിക്കുന്നു; ഒരംശം കൊണ്ടു ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവന്‍ ചുട്ടുതിന്നു തൃപ്തനാകുന്നു; അവന്‍ തീ കാഞ്ഞു; നല്ല തീ, കുളിര്‍ മാറി എന്നു പറയുന്നു.
17
അതിന്റെ ശേഷിപ്പുകൊണ്ടു അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നേ, ഉണ്ടാക്കി അതിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ത്ഥിച്ചുഎന്നെ രക്ഷിക്കേണമേ; നീ എന്റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.
യിസ്രായേല്‍ഗൃഹമേ, യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ചെന്നു ഔരോരുത്തന്‍ താന്താന്റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്‍വിന്‍ ; എന്നാല്‍ പിന്നെത്തേതില്‍ നിങ്ങള്‍ എന്റെ വാക്കു കേള്‍ക്കും; എന്റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെകൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല.
ബേഥേലില്‍ചെന്നു അതിക്രമം ചെയ്‍വിന്‍ ; ഗില്ഗാലില്‍ ചെന്നു അതിക്രമം വര്‍ദ്ധിപ്പിപ്പിന്‍ ; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാള്‍ തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടു ചെല്ലുവിന്‍ .
യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്‍ക; പൂര്‍വ്വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസര്‍പ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?