പിന്നെ ദാവീദ് അബീശായിയോടും തന്റെ സകല ഭൃത്യന്മാരോടും പറഞ്ഞതുഎന്റെ ഉദരത്തില്‍ നിന്നു പറപ്പെട്ട മകന്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു എങ്കില്‍ ഈ ബെന്യാമീന്യന്‍ ചെയ്യുന്നതു ആശ്ചര്യമോ? അവനെ വിടുവിന്‍ ; അവന്‍ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.
അതിന്നു ദാവീദ്സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? ഇന്നു യിസ്രായേലില്‍ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിന്നു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.
എലീശാ യിസ്രായേല്‍ രാജാവിനോടുഎനിക്കും നിനക്കും തമ്മില്‍ എന്തു? നീ നിന്റെ അപ്പന്റെ പ്രവാചകന്മാരുടെ അടുക്കലും നിന്റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന്നു യിസ്രായേല്‍രാജാവു അവനോടുഅങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു യഹോവ അവരെ വിളിച്ചുവരുത്തിയിരിക്കുന്നു.
എന്നാല്‍ അവന്‍ അവന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുയെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മില്‍ എന്തു? ഞാന്‍ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാന്‍ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു.
അവന്‍ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര്‍ തമ്മില്‍ പറഞ്ഞു.
അതിന്നു രൂബേന്‍ ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല; ഇപ്പോള്‍ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.
അപ്പന്‍ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാര്‍ കണ്ടിട്ടുപക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.
യഹോവ കല്പിച്ചതുപോലെ ശമൂവേല്‍ ചെയ്തു, ബേത്ത്ളേഹെമില്‍ ചെന്നു; പട്ടണത്തിലെ മൂപ്പന്മാര്‍ അവന്റെ വരവിങ്കല്‍ വിറെച്ചുകൊണ്ടു അവനെ എതിരേറ്റുനിന്റെ വരവു ശുഭം തന്നേയോ എന്നു ചോദിച്ചു.
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങള്‍ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങള്‍ വെളിപ്പെട്ടുവരുന്നതിനാല്‍ നിങ്ങള്‍ നിങ്ങളുടെ അകൃത്യം ഔര്‍പ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഔര്‍ത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കയ്യാല്‍ പിടിക്കും.
അവന്‍ ഉറക്കെ നിലവിളിച്ചുയേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.