അവന്‍ പോകുമ്പോള്‍ വഴിയില്‍ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയില്‍ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.
ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിയാതെ പിന്നെയും സര്‍വ്വജനത്തില്‍നിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവര്‍ പൂജാഗിരിപുരോഹിതന്മാരായ്തീര്‍ന്നു.
അവര്‍ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയില്‍നിന്നു തന്നേ പൂജാഗിരിപുരോഹിതന്മാരെ നിയമിക്കയും അവര്‍ അവര്‍ക്കും വേണ്ടി പൂജാഗിരിക്ഷേത്രങ്ങളില്‍ യാഗം കഴിക്കയും ചെയ്യും.
അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളില്‍നിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സുവെച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന്‍ യെരൂശലേമില്‍ വന്നു.
യിസ്രായേല്‍ഗൃഹക്കരായ മത്സരികളോടു നീ പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹമേ, നിങ്ങളുടെ സകല മ്ളേച്ഛതകളും മതിയാക്കുവിന്‍ .
7
നിങ്ങള്‍ എന്റെ ആഹാരമായ മേദസ്സും രക്തവും അര്‍പ്പിക്കുമ്പോള്‍, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങള്‍ ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തില്‍ ഇരിപ്പാന്‍ കൊണ്ടുവന്നതിനാല്‍ നിങ്ങളുടെ സകല മ്ളേച്ഛതകള്‍ക്കും പുറമെ നിങ്ങള്‍ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
8
നിങ്ങള്‍ എന്റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്റെ വിശുദ്ധമന്ദിരത്തില്‍ കാര്യവിചാരണെക്കു ആക്കിയിരിക്കുന്നു.