Nay
ആദിപുസ്തകം 23:13
ദേശത്തിലെ ജനം കേള്‍ക്കെ അവന്‍ എഫ്രോനോടുദയ ചെയ്തു കേള്‍ക്കേണം; നിലത്തിന്റെ വില ഞാന്‍ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാല്‍ ഞാന്‍ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 21:24
ദാവീദ് രാജാവു ഒര്‍ന്നാനോടുഅങ്ങനെ അല്ല; ഞാന്‍ മുഴുവിലെക്കേ അതു വാങ്ങുകയുള്ളു; നിനക്കുള്ളതു ഞാന്‍ യഹോവെക്കായിട്ടു എടുക്കയില്ല; ചെലവുകൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.
മലാഖി 1:12-14
12
നിങ്ങളോയഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്റെ ഭോജനമായ അതിന്റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാല്‍ നിങ്ങള്‍ എന്റെ നാമത്തെ അശുദ്ധമാക്കുന്നു.
13
എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാല്‍ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്നു അങ്ങനെ കാഴ്ചവെക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കയ്യില്‍നിന്നു അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.
14
എന്നാല്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ ഒരു ആണ്‍ ഉണ്ടായിരിക്കെ, കര്‍ത്താവിന്നു നേര്‍ന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍ . ഞാന്‍ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയില്‍ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
റോമർ 12:17
ആര്‍ക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍ കരുതി,
So David
1 ദിനവൃത്താന്തം 21:25
അങ്ങനെ ദാവീദ് ആ സ്ഥലത്തിന്നു അറുനൂറു ശേക്കെല്‍ പൊന്നു ഒര്‍ന്നാന്നു കൊടുത്തു.
1 ദിനവൃത്താന്തം 22:1
ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.