അങ്ങനെയല്ല, യജമാനനേ, കേള്‍ക്കേണമേ; നിലം ഞാന്‍ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാണ്‍കെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു.
ദാവീദ് ഒര്‍ന്നാനോടുഈ കളത്തിന്റെ സ്ഥലത്തു ഞാന്‍ യഹോവേക്കു ഒരു യാഗപീഠം പണിയേണ്ടതിന്നു അതു എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിന്നു നീ അതു മുഴുവിലെക്കു എനിക്കു തരേണം എന്നു പറഞ്ഞു.
വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലില്‍ വന്നുനിന്നുഅവിടെ ഒരു വലിയ കല്ലു ഉണ്ടായിരുന്നു; അവര്‍ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവേക്കു ഹോമയാഗം കഴിച്ചു.
അങ്ങനെ അവന്‍ അവനെ വിട്ടു ചെന്നു ഒരു ഏര്‍ കാളയെ പിടിച്ചു അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിന്നു കൊടുത്തു; അവര്‍ തിന്നു; പിന്നെ അവന്‍ എഴുന്നേറ്റു ഏലീയാവിന്റെ പിന്നാലെ ചെന്നു അവന്നു ശുശ്രൂഷകനായ്തീര്‍ന്നു.