ഒരിക്കല്‍ ഫെലിസ്ത്യരുടെ സൈന്യം രെഫയീംതാഴ്വരയില്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ മുപ്പതു തലവന്മാരില്‍ മൂന്നുപേര്‍ പാറയിങ്കല്‍ അദുല്ലാംഗുഹയില്‍ ദാവീദിന്റെ അടുക്കല്‍ ചെന്നു.
16
അന്നു ദാവീദ് ദുര്‍ഗ്ഗത്തില്‍ ആയിരുന്നു; ഫെലിസ്ത്യര്‍ക്കും അക്കാലത്തു ബേത്ത്ളേഹെമില്‍ ഒരു കാവല്‍പ്പട്ടാളം ഉണ്ടായിരുന്നു.
17
ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.
18
അപ്പോള്‍ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍നിന്നു വെള്ളംകോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു
19
ഇതു ചെയ്‍വാന്‍ എന്റെ ദൈവം എനിക്കു സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചു പോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? അവര്‍ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു അതു കുടിപ്പാന്‍ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തതു.