19
അനന്തരം സാദോക്കിന്റെ മകനായ അഹീമാസ്ഞാന്‍ ഔടിച്ചെന്നു രാജാവിനോടു, യഹോവ അവന്നുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്‍ത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.
20
യോവാബ് അവനോടുനീ ഇന്നു സദ്വര്‍ത്തമാന ദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വര്‍ത്തമാനം കൊണ്ടുപോകാം; രാജകുമാരന്‍ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വര്‍ത്തമാന ദൂതനാകയില്ല എന്നു പറഞ്ഞു.
21
പിന്നെ യോവാബ് കൂശ്യനോടുനി കണ്ടതു രാജാവിനെ ചെന്നു അറിയിക്ക എന്നു പറഞ്ഞു. കൂശ്യന്‍ യോവാബിനെ വണങ്ങി ഔടി. സാദോക്കിന്റെ മകനായ അഹീമാസ് പിന്നെയും യോവാബിനോടുഏതായാലും ഞാനും കൂശ്യന്റെ പിന്നാലെ ഔടട്ടെ എന്നു പറഞ്ഞു.
22
അതിന്നു യോവാബ്എന്റെ മകനേ, നീ എന്തിന്നു ഔടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
23
അവന്‍ പിന്നെയുംഏതായാലും ഞാന്‍ ഔടും എന്നു പറഞ്ഞതിന്നുഎന്നാല്‍ ഔടിക്കൊള്‍ക എന്നു അവന്‍ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഔടി കൂശ്യനെ കടന്നുപോയി.
24
എന്നാല്‍ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്‍ക്കാരന്‍ പടിവാതിലിന്നും മീതെ മതിലിന്റെ മുകളില്‍ കയറി തല ഉയര്‍ത്തിനോക്കി ഒരുത്തന്‍ തനിച്ചു ഔടിവരുന്നതു കണ്ടു.
25
കാവല്‍ക്കാരന്‍ രാജാവിനോടു വിളിച്ചു അറിയിച്ചു. അവന്‍ ഏകന്‍ എങ്കില്‍ സദ്വര്‍ത്തമാനവും കൊണ്ടാകുന്നു വരുന്നതു എന്നു രാജാവു പറഞ്ഞു.
26
അവന്‍ നടന്നു അടുത്തു. പിന്നെ കാവല്‍ക്കാരന്‍ മറ്റൊരുത്തന്‍ ഔടിവരുന്നതു കണ്ടു; കാവല്‍ക്കാരന്‍ വാതില്‍ കാക്കുന്നവനോടുഇതാ, പിന്നെയും ഒരു ആള്‍ തനിച്ചു ഔടി വരുന്നു എന്നു വിളിച്ചു പറഞ്ഞു. അവനും സദ്വര്‍ത്തമാനദൂതനാകുന്നു എന്നു രാജാവു പറഞ്ഞു.
27
ഒന്നാമത്തവന്റെ ഔട്ടം സാദോക്കിന്റെ മകനായ അഹീമാസിന്റെ ഔട്ടം പോലെ എനിക്കു തോന്നുന്നു എന്നു കാവല്‍ക്കാരന്‍ പറഞ്ഞു. അതിന്നു രാജാവുഅവന്‍ നല്ലവന്‍ ; നല്ലവര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.
28
അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചു പറഞ്ഞു രാജാവിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചുയജമാനനായ രാജാവിന്റെ നേരെ കൈ ഔങ്ങിയവരെ ഏല്പിച്ചുതന്ന നിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു.
29
അപ്പോള്‍ രാജാവു അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു അഹീമാസ്യോവാബ് രാജാവിന്റെ ഭൃത്യനെയും അടിയനെയും അയക്കുമ്പോള്‍ വലിയോരു കലഹം കണ്ടു; എന്നാല്‍ അതു എന്തെന്നു ഞാന്‍ അറിഞ്ഞില്ല എന്നു പറഞ്ഞു.
30
നീ അവിടെ മാറി നില്‍ക്ക എന്നു രാജാവു പറഞ്ഞു. അവന്‍ മാറിനിന്നു.
31
ഉടനെ കൂശ്യന്‍ വന്നുയജമാനനായ രാജാവിന്നു ഇതാ നല്ല വര്‍ത്തമാനം; നിന്നോടു എതിര്‍ത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന്‍ പറഞ്ഞു.
32
അപ്പോള്‍ രാജാവു കൂശ്യനോടുഅബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു കൂശ്യന്‍ യജമാനനായ രാജാവിന്റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാന്‍ എഴുന്നേലക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.
33
ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയില്‍ കയറിഎന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കില്‍ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.