ఇశ్శాఖారు రెండు దొడ్ల మధ్యను పండుకొనియున్న బలమైన గార్దభము.
ആദിപുസ്തകം 30:18
അപ്പോള്‍ ലേയാഞാന്‍ എന്റെ ദാസിയെ എന്റെ ഭര്‍ത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാര്‍ എന്നു പേരിട്ടു.
ആവർത്തനം 33:18
സെബൂലൂനെക്കുറിച്ചു അവന്‍ പറഞ്ഞതുസെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക.
യോശുവ 19:17-23
17
അവരുടെ ദേശം യിസ്രെയേല്‍, കെസുല്ലോത്ത്,
18
ശൂനേം, ഹഫാരയീം, ശീയോന്‍ ,
19
അനാഹരാത്ത്, രബ്ബീത്ത്, കിശ്യോന്‍ ,
20
ഏബെസ്, രേമെത്ത്, ഏന്‍ -ഗന്നീം, ഏന്‍ -ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.
21
അവരുടെ അതിര്‍ താബോര്‍, ശഹസൂമ, ബേത്ത്-ശേമെശ്, എന്നിവയില്‍ എത്തി യോര്‍ദ്ദാങ്കല്‍ അവസാനിക്കുന്നു. ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
22
ഇതു യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
23
ആശേര്‍മക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി അഞ്ചാമത്തെ നറുകൂ വന്നു.
ന്യായാധിപന്മാർ 5:15
യിസ്സാഖാര്‍ പ്രഭുക്കന്മാര്‍ ദെബോരയോടുകൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയില്‍ അവനോടുകൂടെ ചാടി പുറപ്പെട്ടു. രൂബേന്റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണ്ണയങ്ങള്‍ ഉണ്ടായി.
ന്യായാധിപന്മാർ 10:1
അബീമേലെക്കിന്റെ ശേഷം ദോദോവിന്റെ മകനായ പൂവാവിന്റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരില്‍ ആയിരുന്നു അവന്‍ പാര്‍ത്തതു.
1 ദിനവൃത്താന്തം 12:32
യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.