అతనికి సాష్టాంగ నమస్కారము చేసెను
ആദിപുസ്തകം 18:2
ആദിപുസ്തകം 19:1
ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു
ആദിപുസ്തകം 23:7
അപ്പോള്‍ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു
ആദിപുസ്തകം 33:3
അവന്‍ അവര്‍ക്കും മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.
ആദിപുസ്തകം 42:6
യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന്‍ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
പുറപ്പാട് 20:12
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.
പുറപ്പാട് 34:8
എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു
ലേവ്യപുസ്തകം 19:3
നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
ലേവ്യപുസ്തകം 19:32
നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
1 രാജാക്കന്മാർ 2:19
അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോന്‍ രാജാവിനോടു സംസാരിപ്പാന്‍ അവന്റെ അടുക്കല്‍ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തില്‍ ഇരുന്നു രാജമാതാവിന്നു ഇരിപ്പാന്‍ കൊടുപ്പിച്ചു; അവള്‍ അവന്റെ വലത്തുഭാഗത്തു ഇരുന്നു.
2 രാജാക്കന്മാർ 4:37
അവള്‍ അകത്തുചെന്നു അവന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.
സദൃശ്യവാക്യങ്ങൾ 31:28
അവളുടെ മക്കള്‍ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നതു
എഫെസ്യർ 6:1
മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍ ; അതു ന്യായമല്ലോ.