ഫറവോന്‍ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.
ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോള്‍ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു.
7
ഭൂമിയില്‍ നിങ്ങള്‍ക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാല്‍ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചിരിക്കുന്നു.
8
ആകയാല്‍ നിങ്ങള്‍ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവന്‍ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
അതിന്നു അവള്‍യജമാനനേ, ഞാന്‍ നിന്റെ ദാസിമാരില്‍ ഒരുത്തിയെപ്പോലെയല്ല എന്നുവരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോടു ദയയായി സംസാരിക്കയും ചെയ്‍വാന്‍ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.