will go
ആദിപുസ്തകം 28:15
ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവര്‍ത്തിക്കും.
ആദിപുസ്തകം 48:21
യോസേഫിനോടു യിസ്രായേല്‍ പറഞ്ഞതുഇതാ, ഞാന്‍ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.
യെശയ്യാവ് 43:1
ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നേ.
യെശയ്യാവ് 43:2
നീ വെള്ളത്തില്‍കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളില്‍കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവികയില്ല; നീ തീയില്‍കൂടി നടന്നാല്‍ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.
and I will
ആദിപുസ്തകം 15:14-16
14
എന്നാല്‍ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്റെ ശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.
15
നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ദ്ധക്യത്തില്‍ അടക്കപ്പെടും.
16
നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്‍യ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.
ആദിപുസ്തകം 50:5
എന്റെ അപ്പന്‍ ഇതാ, ഞാന്‍ മരിക്കുന്നു; ഞാന്‍ കനാന്‍ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയില്‍ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാല്‍ ഞാന്‍ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാന്‍ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണര്‍ത്തിപ്പിന്‍ എന്നു പറഞ്ഞു.
ആദിപുസ്തകം 50:13
അവന്റെ പുത്രന്മാര്‍ അവനെ കനാന്‍ ദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്‍പേലയെന്ന നിലത്തിലെ ഗുഹയില്‍ അവനെ അടക്കംചെയ്തു.
ആദിപുസ്തകം 50:24
അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടുഞാന്‍ മരിക്കുന്നു;എന്നാല്‍ ദൈവം നിങ്ങളെ സന്ദര്‍ശിക്കയും ഈ ദേശത്തുനിന്നു താന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
ആദിപുസ്തകം 50:25
ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേല്‍മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
പുറപ്പാട് 3:8
അവരെ മിസ്രയീമ്യരുടെ കയ്യില്‍നിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു.
యోసేపు
ആദിപുസ്തകം 50:1
അപ്പോള്‍ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു.