లేవి
ആദിപുസ്തകം 29:34
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചുഇപ്പോള്‍ ഈ സമയം എന്റെ ഭര്‍ത്താവു എന്നോടു പറ്റിച്ചേരും; ഞാന്‍ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവള്‍ അവന്നു ലേവി എന്നു പേരിട്ടു.
ആദിപുസ്തകം 49:5-7
5
ശിമയോനും ലേവിയും സഹോദരന്മാര്‍; അവരുടെ വാളുകള്‍ സാഹസത്തിന്റെ ആയുധങ്ങള്‍.
6
എന്‍ ഉള്ളമേ, അവരുടെ മന്ത്രണത്തില്‍ കൂടരുതേ; എന്‍ മനമേ, അവരുടെ യോഗത്തില്‍ ചേരരുതേ; തങ്ങളുടെ കോപത്തില്‍ അവര്‍ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തില്‍ കൂറ്റന്മാരുടെ വരിയുടെച്ചു.
7
അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാന്‍ അവരെ യാക്കോബില്‍ പകക്കയും യിസ്രായേലില്‍ ചിതറിക്കയും ചെയ്യും.
പുറപ്പാട് 6:16
വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ ഇവഗേര്‍ശോന്‍ , കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
സംഖ്യാപുസ്തകം 3:17-22
17
ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.
18
കുടുംബംകുടുംബമായി ഗേര്‍ശോന്റെ പുത്രന്മാരുടെ പേരുകള്‍
19
ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.
20
കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍മഹ്ളി, മൂശി. ഇവര്‍ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍.
21
ഗേര്‍ശോനില്‍നിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേര്‍ശോന്യ കുടുംബങ്ങള്‍.
22
അവരില്‍ ഒരു മാസം മുതല്‍ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയില്‍ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു.
സംഖ്യാപുസ്തകം 4:1-49
1
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
2
ലേവ്യരില്‍ വെച്ചു കെഹാത്യരില്‍ മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനക്കുടാരത്തില്‍
3
വേലചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിന്‍ .
4
സമാഗമനക്കുടാരത്തില്‍ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാല്‍
5
പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം.
6
തഹശൂതോല്‍കൊണ്ടുള്ള മൂടി അതിന്മേല്‍ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.
7
കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേല്‍ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേല്‍ ഇരിക്കേണം.
8
അവയുടെ മേല്‍ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോല്‍കൊണ്ടുള്ള മൂടുവിരിയാല്‍ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.
9
ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണകൂടങ്ങളും മൂടേണം.
10
അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയില്‍ പൊതിഞ്ഞു ഒരു തണ്ടിന്മേല്‍ വെച്ചുകെട്ടേണം.
11
സ്വര്‍ണ്ണ പീഠത്തിന്മേല്‍ അവര്‍ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും തണ്ടു ചെലുത്തുകയും വേണം.
12
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവര്‍ എടുത്തു ഒരു നീലശ്ശീലയില്‍ പൊതിഞ്ഞു തഹശൂതോല്‍കൊണ്ടുള്ള ഒരു വിരിയാല്‍ മൂടുകയും ഒരു തണ്ടിന്മേല്‍ വെച്ചു കെട്ടുകയും വേണം.
13
അവര്‍ യാഗപീഠത്തില്‍നിന്നു വെണ്ണീര്‍ നീക്കി അതിന്മേല്‍ ഒരു ധൂമ്രശീല വിരിക്കേണം.
14
അവര്‍ അതിന്മേല്‍ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുള്‍ക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേല്‍ വെക്കേണം; തഹശൂതോല്‍കൊണ്ടുള്ള ഒരു വിരി അതിന്മേല്‍ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.
15
പാളയം യാത്രപുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീര്‍ന്നശേഷം കെഹാത്യര്‍ ചുമപ്പാന്‍ വരേണം; എന്നാല്‍ അവര്‍ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനക്കുടാരത്തില്‍ കെഹാത്യരുടെ ചുമടു ഇവ തന്നേ.
16
പുരോഹിതനായ അഹരോന്റെ മകന്‍ എലെയാസാര്‍ നോക്കേണ്ടതുവെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവര്‍ഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ.
17
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു
18
നിങ്ങള്‍ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരില്‍നിന്നു ഛേദിച്ചുകളയരുതു.
19
അവര്‍ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്‍വിന്‍ അഹരോനും പുത്രന്മാരും അകത്തു കടന്നു അവരില്‍ ഔരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം.
20
എന്നാല്‍ അവര്‍ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു.
21
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
22
ഗേര്‍ശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.
23
മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.
24
സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേര്‍ശോന്യകുടുംബങ്ങള്‍ക്കുള്ള വേല എന്തെന്നാല്‍
25
തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനക്കുടാരം, അതിന്റെ മൂടുവിരി, തഹശുതോല്‍കൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല,
26
പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങള്‍ ഒക്കെയും അവര്‍ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‍വാനുള്ള വേലയൊക്കെയും അവര്‍ ചെയ്യേണം.
27
ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയില്‍ ഏല്പിക്കേണം.
28
സമാഗമനക്കുടാരത്തില്‍ ഗേര്‍ശോന്യരുടെ കുടുംബങ്ങള്‍ക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകന്‍ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം.
29
മെരാര്‍യ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.
30
മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തിലെ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.
31
സമാഗമനക്കുടാരത്തില്‍ അവര്‍ക്കുംള്ള എല്ലാവേലയുടെയും മുറെക്കു അവര്‍ എടുക്കേണ്ടുന്ന ചുമടു എന്തെന്നാല്‍തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്‍, ചുവടു,
32
ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്‍, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവര്‍ എടുക്കേണ്ടുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ പേര്‍വിവരമായി അവരെ ഏല്പിക്കേണം.
33
പുരോഹിതനായ അഹരോന്റെ മകന്‍ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനക്കുടാരത്തില്‍ മെരാര്‍യ്യരുടെ കുടുംബങ്ങള്‍ക്കുള്ള സകലസേവയുടെയും മുറെക്കു അവര്‍ ചെയ്യേണ്ടുന്ന വേല ഇതു തന്നേ.
34
മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും മെഹാത്യരില്‍ മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ
35
സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
36
അവരില്‍ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ രണ്ടായിരത്തെഴുനൂറ്റമ്പതു പേര്‍.
37
മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമന കൂടാരത്തില്‍ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍ തന്നേ.
38
ഗേര്‍ശോന്യരില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
39
മുപ്പതുവയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമന കൂടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്നവരായി
40
കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവര്‍ രണ്ടായിരത്തറുനൂറ്റി മുപ്പതു പേര്‍.
41
യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേര്‍ശോന്യകുടുംബങ്ങളില്‍ എണ്ണിയവരായി സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍ തന്നേ.
42
മെരാര്‍യ്യകുടുംബങ്ങളില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ
43
മുപ്പതു വയസ്സുമുതല്‍ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തില്‍ വേല ചെയ്‍വാന്‍ സേവയില്‍ പ്രവേശിക്കുന്നവരായി
44
അവരില്‍ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ ആകെ മൂവായിരത്തിരുനൂറുപേര്‍.
45
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്‍യ്യ കുടുംബങ്ങളില്‍ എണ്ണിയവര്‍ ഇവര്‍ തന്നേ.
46
മോശെയും അഹരോനും യിസ്രായേല്‍ പ്രഭുക്കന്മാരും ലേവ്യരില്‍ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതല്‍ അമ്പതുവയസ്സുവരെ
47
സമാഗമന കൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‍വാന്‍ പ്രവേശിച്ചവര്‍ ആകെ
48
എണ്ണായിരത്തഞ്ഞൂറ്റെണ്‍പതു പേര്‍ ആയിരുന്നു.
49
യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഔരോരുത്തന്‍ താന്താന്റെ വേലക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവന്‍ അവരെ എണ്ണി.
സംഖ്യാപുസ്തകം 8:1-26
1
യഹോവ മോശെയോടു അരുളിച്ചെയ്തതു
2
ദീപം കൊളുത്തുമ്പോള്‍ ദീപം ഏഴും നിലവിളക്കിന്റെ മുന്‍ വശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.
3
അഹരോന്‍ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവന്‍ നിലവിളക്കിന്റെ ദീപം മുന്‍ വശത്തേക്കു തിരിച്ചുകൊളുത്തി.
4
നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതല്‍ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവന്‍ നിലവിളകൂ ഉണ്ടാക്കി.
5
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാല്‍
6
ലേവ്യരെ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എടുത്തു ശുചീകരിക്ക.
7
അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണംപാപപരിഹാരജലം അവരുടെ മേല്‍ തളിക്കേണം; അവര്‍ സര്‍വ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.
8
അതിന്റെ ശേഷം അവര്‍ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേര്‍ത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
9
ലേവ്യരെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേല്‍മക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
10
പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം; യിസ്രായേല്‍മക്കള്‍ ലേവ്യരുടെ മേല്‍ കൈ വെക്കേണം.
11
യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോന്‍ ലേവ്യരെ യഹോവയുടെ സന്നിധിയില്‍ യിസ്രായേല്‍മക്കളുടെ നീരാജനയാഗമായി അര്‍പ്പിക്കേണം.
12
ലേവ്യര്‍ കാളക്കിടാക്കളുടെ തലയില്‍ കൈ വെക്കേണം; പിന്നെ ലേവ്യര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവേക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം.
13
നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിര്‍ത്തി യഹോവേക്കു നീരാജനയാഗമായി അര്‍പ്പിക്കേണം.
14
ഇങ്ങനെ ലേവ്യരെ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു വേര്‍തിരിക്കയും ലേവ്യര്‍ എനിക്കുള്ളവരായിരിക്കയും വേണം.
15
അതിന്റെ ശേഷം സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യര്‍ക്കും അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അര്‍പ്പിക്കേണം.
16
അവര്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു എനിക്കു സാക്ഷാല്‍ ദാനമായുള്ളവര്‍; എല്ലാ യിസ്രായേല്‍മക്കളിലുമുള്ള ആദ്യജാതന്മാര്‍ക്കും പകരം ഞാന്‍ അവരെ എനിക്കായി എടുത്തിരിക്കുന്നു.
17
മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേല്‍മക്കള്‍ക്കുള്ള കടിഞ്ഞൂല്‍ ഒക്കെയും എനിക്കുള്ളതു; ഞാന്‍ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളില്‍ അവയെ എനിക്കായി ശുദ്ധീകരിച്ചു.
18
എന്നാല്‍ യിസ്രായേല്‍മക്കളില്‍ ഉള്ള എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ഞാന്‍ ലേവ്യരെ എടുത്തിരിക്കുന്നു.
19
യിസ്രായേല്‍മക്കള്‍ വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോള്‍ അവരുടെ ഇടയില്‍ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തില്‍ യിസ്രായേല്‍മക്കളുടെ വേല ചെയ്‍വാനും യിസ്രായേല്‍മക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന്‍ യിസ്രായേല്‍മക്കളുടെ ഇടയില്‍നിന്നു അഹരോന്നും പുത്രന്മാര്‍ക്കും ദാനം ചെയ്തുമിരിക്കുന്നു.
20
അങ്ങനെ മോശെയും അഹരോനും യിസ്രായേല്‍മക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതു പോലെയൊക്കെയും ലേവ്യര്‍ക്കും ചെയ്തു; അങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍ അവര്‍ക്കും ചെയ്തു.
21
ലേവ്യര്‍ തങ്ങള്‍ക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോന്‍ അവരെ യഹോവയുടെ സന്നിധിയില്‍ നീരാജനയാഗമായി അര്‍പ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
22
അതിന്റെ ശേഷം ലേവ്യര്‍ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനക്കുടാരത്തില്‍ തങ്ങളുടെ വേലചെയ്‍വാന്‍ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവര്‍ അവര്‍ക്കും ചെയ്തു.
23
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
24
ലേവ്യര്‍ക്കുംള്ള പ്രമാണം ആവിതുഇരുപത്തഞ്ചു വയസ്സുമുതല്‍ അവര്‍ സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയില്‍ പ്രവേശിക്കേണം.
25
അമ്പതു വയസ്സുമുതലോ അവര്‍ വേലചെയ്യുന്ന സേവയില്‍നിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;
26
എങ്കിലും സമാഗമനക്കുടാരത്തിലെ കാര്യംനോക്കുന്നതില്‍ അവര്‍ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവര്‍ക്കും ചെയ്യേണം.
സംഖ്യാപുസ്തകം 26:57
ലേവ്യരില്‍ എണ്ണപ്പെട്ടവര്‍ കുടുംബംകുടുംബമായി ആരെന്നാല്‍ഗേര്‍ശോനില്‍നിന്നു ഗേര്‍ശോന്യകുടുംബം; കെഹാത്തില്‍നിന്നു കെഹാത്യകുടുംബം; മെരാരിയില്‍നിന്നു മെരാര്‍യ്യകുടുംബം.
സംഖ്യാപുസ്തകം 26:58
ലേവ്യകുടുംബങ്ങള്‍ ആവിതുലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.
ആവർത്തനം 33:8-11
8
ലേവിയെക്കുറിച്ചു അവന്‍ പറഞ്ഞതുനിന്റെ തുമ്മീമും ഊറീമും നിന്‍ ഭക്തന്റെ പക്കല്‍ ഇരിക്കുന്നു; നീ മസ്സയില്‍വെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കല്‍ നീ പൊരുകയും ചെയ്തവന്റെ പക്കല്‍ തന്നേ.
9
അവന്‍ അപ്പനെയും അമ്മയെയും കുറിച്ചുഞാന്‍ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ല. നിന്റെ വചനം അവര്‍ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊള്‍കയും ചെയ്തു.
10
അവര്‍ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവര്‍ നിന്റെ സന്നിധിയില്‍ സുഗന്ധ ധൂപവും യാഗപീഠത്തിന്മേല്‍ സര്‍വ്വാംഗഹോമവും അര്‍പ്പിക്കും.
11
യഹോവ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയില്‍ പ്രസാദിക്കേണമേ. അവന്റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്‍ക്കാതവണ്ണം അവരുടെ അരകളെ തകര്‍ത്തുകളയേണമേ.
1 ദിനവൃത്താന്തം 2:1
യിസ്രായേലിന്റെ പുത്രന്മാരാവിതുരൂബേന്‍ , ശിമെയോന്‍ , ലേവി, യെഹൂദാ,
1 ദിനവൃത്താന്തം 2:11
ബോവസ് ഔബേദിനെ ജനിപ്പിച്ചു; ഔബേദ് യിശ്ശായിയെ ജനിപ്പിച്ചു.
1 ദിനവൃത്താന്തം 2:16
അബീഗയില്‍ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിസ്മായേല്യനായ യേഥെര്‍ ആയിരുന്നു.
1 ദിനവൃത്താന്തം 6:1-3
1
ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോന്‍ , കെഹാത്ത്, മെരാരി.
2
കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍ , ഉസ്സീയേല്‍.
3
അമ്രാമിന്റെ മക്കള്‍അഹരോന്‍ , മോശെ, മിര്‍യ്യാം, അഹരോന്റെ പുത്രന്മാര്‍നാദാബ്, അബീഹൂ, ഏലെയാസാര്‍, ഈഥാമാര്‍.
1 ദിനവൃത്താന്തം 22:1-26
1
ഇതു യഹോവയായ ദൈവത്തിന്റെ ആലയം; ഇതു യിസ്രായേലിന്നു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.
2
അനന്തരം ദാവീദ് യിസ്രായേല്‍ദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന്‍ കല്പിച്ചു; ദൈവത്തിന്റെ ആലയം പണിവാന്‍ ചതുരക്കല്ലു ചെത്തേണ്ടതിന്നു അവന്‍ കല്പണിക്കാരെ നിയമിച്ചു.
3
ദാവീദ് പടിവാതില്‍കതകുകളുടെ ആണികള്‍ക്കായിട്ടും കൊളുത്തുകള്‍ക്കായിട്ടും വളരെ ഇരിമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കി വെച്ചു.
4
സീദോന്യരും സോര്‍യ്യരും അനവധി ദേവദാരു ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു. എന്റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവുമുള്ളവന്‍ ആകുന്നു; യഹോവെക്കായി പണിയേണ്ടുന്ന ആലയമോ കീര്‍ത്തിയും ശോഭയുംകൊണ്ടു സര്‍വ്വദേശങ്ങള്‍ക്കും അതിമഹത്വമുള്ളതായിരിക്കേണം.
5
ആകയാല്‍ ഞാന്‍ അതിന്നു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ മരണത്തിന്നു മുമ്പെ ധാരാളം വട്ടംകൂട്ടി.
6
അവന്‍ തന്റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു ഒരു ആലയം പണിവാന്‍ കല്പന കൊടുത്തു.
7
ദാവീദ് ശലോമോനോടു പറഞ്ഞതുമകനേ, ഞാന്‍ തന്നേ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിവാന്‍ താല്പര്യപ്പെട്ടിരുന്നു.
8
എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ടു; നീ എന്റെ നാമത്തിന്നു ഒരു ആലയം പണിയരുതു; നീ എന്റെ മുമ്പാകെ ഭൂമിയില്‍ ബഹു രക്തം ചിന്തിയിരിക്കുന്നു.
9
എന്നാല്‍ നിനക്കു ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര്‍ ശലോമോന്‍ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന്‍ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.
10
അവന്‍ എന്റെ നാമത്തിന്നു ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന്നു അപ്പനായും ഇരിക്കും; യിസ്രായേലില്‍ അവന്റെ രാജാസനം ഞാന്‍ എന്നേക്കും നിലനിലക്കുമാറാക്കും.
11
ആകയാല്‍ എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്റെ ദൈവമായ യഹോവ നിന്നെക്കുറിച്ചു അരുളിച്ചെയ്തതുപോലെ നീ കൃതാര്‍ത്ഥനായി അവന്റെ ആലയം പണിക.
12
നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.
13
യഹോവ യിസ്രായേലിന്നു വേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കില്‍ നീ കൃതാര്‍ത്ഥനാകും; ധൈര്യപ്പെട്ടു ഉറെച്ചിരിക്ക; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.
14
ഇതാ, ഞാന്‍ എന്റെ കഷ്ടത്തില്‍ യഹോവയുടെ ആലയത്തിന്നായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്ത് വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരിമ്പും സ്വരൂപിച്ചിട്ടുണ്ടു; മരവും കല്ലുംകൂടെ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു; നിനക്കു ഇനിയും അതിനോടു ചേര്‍ത്തുകൊള്ളാമല്ലോ.
15
നിന്റെ സ്വാധീനത്തില്‍ കല്ലുവെട്ടുകാര്‍, കല്പണിക്കാര്‍, ആശാരികള്‍ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൌശലപ്പണിക്കാരും ഉണ്ടല്ലോ;
16
പൊന്നു, വെള്ളി, താമ്രം, ഇരിമ്പു എന്നിവ ധാരാളം ഉണ്ടു; ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍ക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.
17
ദാവീദ് യിസ്രായേലിന്റെ സകലപ്രഭുക്കന്മാരോടും തന്റെ മകനായ ശലോമോനെ സഹായിപ്പാന്‍ കല്പിച്ചുപറഞ്ഞതു
18
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൂടെ ഉണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന്‍ ദേശനിവാസികളെ എന്റെ കയ്യില്‍ ഏല്പിച്ചു ദേശം യഹോവേക്കും അവന്റെ ജനത്തിന്നും കീഴടങ്ങിയുമിരിക്കുന്നു.
19
ആകയാല്‍ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന്‍ . എഴുന്നേല്പിന്‍ ; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിന്നു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിന്നു യഹോവയായ ദൈവത്തിന്റെ വിശുദ്ധമന്ദിരത്തെ പണിവിന്‍ .
గెర్షోను
1 ദിനവൃത്താന്തം 6:16
ലേവിയുടെ പുത്രന്മാര്‍ഗേര്‍ശോം, കെഹാത്ത്, മെരാരി.