అది ఫరోకును .... ఇష్టముగా నుండెను
ആദിപുസ്തകം 16:6
അബ്രാം സാറായിയോടുനിന്റെ ദാസി നിന്റെ കയ്യില്‍ ഇരിക്കുന്നുഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ടു ഔടിപ്പോയി.
ആദിപുസ്തകം 20:15
ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാര്‍ത്തുകൊള്‍ക എന്നു അബീമേലെക്‍ പറഞ്ഞു.
ആദിപുസ്തകം 34:18
ആ യൌവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വര്‍ദ്ധിച്ചതുകൊണ്ടു അവന്‍ ആ കാര്യം നടത്തുവാന്‍ താമസം ചെയ്തില്ല; അവന്‍ തന്റെ പിതൃഭവനത്തില്‍ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.
ആദിപുസ്തകം 41:33
ആകയാല്‍ ഫറവോന്‍ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.
ആവർത്തനം 1:33
രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ വിശ്വസിച്ചില്ല.
2 ശമൂവേൽ 3:36
ഇതു ജനമെല്ലാം അറിഞ്ഞപ്പോള്‍രാജാവു ചെയ്തതൊക്കെയും സര്‍വ്വജനത്തിന്നും ബോധിച്ചിരുന്നതുപോലെ ഇതും അവര്‍ക്കും ബോധിച്ചു.
2 ദിനവൃത്താന്തം 30:4
ആ കാര്യം രാജാവിന്നും സര്‍വ്വസഭെക്കും സമ്മതമായി.
എസ്ഥേർ 1:21
ഈ വാക്കു രാജാവിന്നും പ്രഭുക്കന്മാര്‍ക്കും ബോധിച്ചു; രാജാവു മെമൂഖാന്റെ വാക്കുപോലെ ചെയ്തു.
എസ്ഥേർ 2:4
രാജാവിന്നു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിന്നു ബോധിച്ചു; അവന്‍ അങ്ങനെ തന്നേ ചെയ്തു.
എസ്ഥേർ 5:14
അതിന്നു അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോടുഅമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊര്‍ദ്ദെഖായിയെ അതിന്മേല്‍ തൂക്കിക്കളയേണ്ടതിന്നു നാളെ രാവിലെ നീ രാജാവിനോടു അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിന്നു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാന്നു ബോധിച്ചു; അവന്‍ കഴുമരം ഉണ്ടാക്കിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 6:5
ഈ വാക്കു കൂട്ടത്തിന്നു ഒക്കെയും ബോദ്ധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍ , പര്‍മ്മെനാസ്, യെഹൂദമതാനുസാരിയായ അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,