తమ దాసుడనైన నేను ఈ చిన్న వానినిగూర్చి నా తండ్రికి పూటపడి నీ యొద్దకు నేనతని తీసికొని రానియెడల నా తండ్రి దృష్టి యందు ఆ నింద నా మీద ఎల్లప్పుడు ఉండునని చెప్పితిని.
ആദിപുസ്തകം 43:8
പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതുഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാല്‍ ഞങ്ങള്‍ പോകാം.
ആദിപുസ്തകം 43:9
ഞാന്‍ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യില്‍നിന്നു ചോദിക്കേണം; ഞാന്‍ അവനെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു അവനെ നിന്റെ മുമ്പില്‍ നിര്‍ത്തുന്നില്ലെങ്കില്‍ ഞാന്‍ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
ആദിപുസ്തകം 43:16
അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോള്‍ അവന്‍ തന്റെ ഗൃഹ വിചാരകനോടുനീ ഈ പുരുഷന്മാരെ വീട്ടില്‍ കൂട്ടിക്കൊണ്ടു പോക; അവര്‍ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാല്‍ മൃഗത്തെ അറുത്തു ഒരുക്കിക്കൊള്‍ക എന്നു കല്പിച്ചു.