అందుకు తమరుమీ తమ్ముడు మీతో రానియెడల మీరు మరల నా ముఖము చూడకూడదని తమ దాసులతో చెప్పితిరి.
ആദിപുസ്തകം 42:15-20
15
ഇതിനാല്‍ ഞാന്‍ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരന്‍ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങള്‍ ഇവിടെനിന്നു പുറപ്പെടുകയില്ല.
16
നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാന്‍ നിങ്ങളില്‍ ഒരുത്തനെ അയപ്പിന്‍ ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങള്‍ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികില്‍; ഫറവോനാണ, നിങ്ങള്‍ ഒറ്റുകാര്‍ തന്നേ.
17
അങ്ങനെ അവന്‍ അവരെ മൂന്നു ദിവസം തടവില്‍ ആക്കി.
18
മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതുഞാന്‍ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിന്‍
19
നിങ്ങള്‍ പരമാര്‍ത്ഥികള്‍ എങ്കില്‍ നിങ്ങളുടെ ഒരു സഹോദരന്‍ കരാഗൃഹത്തില്‍ കിടക്കട്ടെ; നിങ്ങള്‍ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിന്‍ .
20
എന്നാല്‍ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല്‍ കൊണ്ടുവരേണം; അതിനാല്‍ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങള്‍ മരിക്കേണ്ടിവരികയില്ല; അവര്‍ അങ്ങനെ സമ്മതിച്ചു.
അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീര്‍ച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
അയക്കാഞ്ഞാലോ ഞങ്ങള്‍ പോകയില്ല. നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ല എങ്കില്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.