వారు ఐగుప్తునుండి తెచ్చిన ధాన్యము తినివేసిన తరువాత వారి తండ్రిమీరు మరల వెళ్లి మనకొరకు కొంచెము ఆహారము కొనుడని వారితో అనగా
ആദിപുസ്തകം 43:4
നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെക്കുടെ അയച്ചാല്‍ ഞങ്ങള്‍ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
ആദിപുസ്തകം 43:20
യജമാനനേ, ആഹാരം കൊള്ളുവാന്‍ ഞങ്ങള്‍ മുമ്പെ വന്നിരുന്നു.
ആദിപുസ്തകം 42:1
മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോള്‍ തന്റെ പുത്രന്മാരോടുനിങ്ങള്‍ തമ്മില്‍ തമ്മില്‍ നോക്കിനിലക്കുന്നതു എന്തു?
ആദിപുസ്തകം 42:2
മിസ്രയീമില്‍ ധാന്യം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിന്‍ എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 15:16
ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
സദൃശ്യവാക്യങ്ങൾ 16:18
നാശത്തിന്നു മുമ്പെ ഗര്‍വ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.
സദൃശ്യവാക്യങ്ങൾ 31:16
അവള്‍ ഒരു നിലത്തിന്മേല്‍ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
1 തിമൊഥെയൊസ് 5:8
തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്ത കുടുംബക്കാര്‍ക്കും വേണ്ടി കരുതാത്തവന്‍ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു.
1 തിമൊഥെയൊസ് 6:6-8
6
ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല.
7
ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നു നാം വിചാരിക്ക.
8
ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപോകുവാന്‍ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു.