ఒక రాత్రి నేను అతడు మేమిద్దరము కలలు కంటిమి. ఒక్కొకడు వేరువేరు భావములు గల కలలు చెరి యొకటి కంటిమి.
ആദിപുസ്തകം 40:5-8
5
മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തില്‍ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയില്‍ തന്നേ വെവ്വേറെ അര്‍ത്ഥമുള്ള ഔരോ സ്വപ്നം കണ്ടു.
6
രാവിലെ യോസേഫ് അവരുടെ അടുക്കല്‍ വന്നു നോക്കിയപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.
7
അവന്‍ യജമാനന്റെ വീട്ടില്‍ തന്നോടുകൂടെ തടവില്‍ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടുനിങ്ങള്‍ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
8
അവര്‍ അവനോടുഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടുസ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിന്‍ എന്നു പറഞ്ഞു.