కాబట్టి
സംഖ്യാപുസ്തകം 16:15
അപ്പോള്‍ മോശെ ഏറ്റവും കോപിച്ചു അവന്‍ യഹോവയോടുഅവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന്‍ അവരുടെ പക്കല്‍നിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരില്‍ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.
എബ്രായർ 11:4
വിശ്വാസത്താല്‍ ഹാബേല്‍ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവന്നു നീതിമാന്‍ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന്‍ വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.
కోపము
ആദിപുസ്തകം 31:2
യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതു പോലെ അല്ല എന്നു കണ്ടു.
ആദിപുസ്തകം 31:5
അവരോടു പറഞ്ഞതുനിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാന്‍ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.
ഇയ്യോബ് 5:2
നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.
സങ്കീർത്തനങ്ങൾ 20:3
നിന്റെ വഴിപാടുകളെ ഒക്കെയും അവന്‍ ഔര്‍ക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.
യെശയ്യാവ് 3:10
നീതിമാനെക്കുറിച്ചുഅവന്നു നന്മവരും എന്നു പറവിന്‍ ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര്‍ അനുഭവിക്കും.
യെശയ്യാവ് 3:11
ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.
മത്തായി 20:15
എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാന്‍ എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്റെ കണ്ണു കടിക്കുന്നുവോ?
ലൂക്കോസ് 15:28-30
28
അപ്പോള്‍ അവന്‍ കോപിച്ചു, അകത്തു കടപ്പാന്‍ മനസ്സില്ലാതെ നിന്നു; അപ്പന്‍ പുറത്തു വന്നു അവനോടു അപേക്ഷിച്ചു.
29
അവന്‍ അവനോടുഇത്ര കാലമായി ഞാന്‍ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല്‍ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിന്‍ കുട്ടിയെ തന്നിട്ടില്ല.
30
വേശ്യമാരോടു കൂടി നിന്റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്റെ മകന്‍ വന്നപ്പോഴേക്കോ തടിപ്പിച്ച കാളകൂട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 13:45
യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിര്‍ പറഞ്ഞു.