എന്റെ ഭീതിയെ ഞാന്‍ നിന്റെ മുമ്പില്‍ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പില്‍നിന്നു ഔടിക്കയും ചെയ്യും.
ഞാന്‍ ജാതികളെ നിന്റെ മുമ്പില്‍നിന്നു ഔടിച്ചുകളഞ്ഞു നിന്റെ അതൃത്തികളെ വിശാലമാക്കും; നീ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാന്‍ കയറിപ്പോയിരിക്കുമ്പോള്‍ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.
ഒരു മനുഷ്യനും നിങ്ങളുടെ മുമ്പില്‍ നില്‍ക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവന്‍ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങള്‍ ചെല്ലുന്ന സകലദിക്കിലും വരുത്തും.
യഹോവ ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേല്‍ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികള്‍ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാന്‍ അറിയുന്നു.
10
നിങ്ങള്‍ മിസ്രയീമില്‍ നിന്നു പുറപ്പെട്ടുവരുമ്പോള്‍ യഹോവ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്‍ദ്ദാന്നക്കരെവെച്ചു നിങ്ങള്‍ നിര്‍മ്മൂലമാക്കിയ സീഹോന്‍ , ഔഗ് എന്ന രണ്ടു അമോര്‍യ്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള്‍ കേട്ടു.
11
കേട്ടപ്പോള്‍ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവര്‍ക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വര്‍ഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.
യിസ്രായേല്‍മക്കള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം യഹോവ അവരുടെ മുമ്പില്‍ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്നു യോര്‍ദ്ദാന്റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്‍യ്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോള്‍ അവരുടെ ഹൃദയം ഉരുകി; യിസ്രായേല്‍മക്കളുടെ നിമിത്തം അവരില്‍ അശേഷം ചൈതന്യമില്ലാതെയായി.
അവന്‍ ഒരേര്‍ കാളയെ പിടിച്ചു കഷണംകഷണമായി ഖണ്ഡിച്ചു ദൂതന്മാരുടെ കയ്യില്‍ യിസ്രായേല്‍ദേശത്തെല്ലാടവും കൊടുത്തയച്ചുആരെങ്കിലും ശൌലിന്റെയും ശമൂവേലിന്റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാല്‍ അവന്റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള്‍ യഹോവയുടെ ഭീതി ജനത്തിന്മേല്‍ വീണു, അവര്‍ ഏകമനസ്സോടെ പുറപ്പെട്ടു.
അവര്‍ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കല്‍ നിന്നു ഒരു ഭീതി അവയുടെമേല്‍ വീണിരുന്നു; അവര്‍ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയില്‍ കൊള്ള വളരെ ഉണ്ടായിരുന്നു.