നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോള്‍ ബെന്യാമീന്റെ അതിരിങ്കലെ സെല്‍സഹില്‍ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാന്‍ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പന്‍ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടുഎന്റെ മകന്നുവേണ്ടി ഞാന്‍ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവര്‍ നിന്നോടു പറയും.
അബ്ശാലോമിനെ അവര്‍ എടുത്തു വനത്തില്‍ ഒരു വലിയ കുഴിയില്‍ ഇട്ടു; അവന്റെ മേല്‍ ഏറ്റവും വലിയോരു കല്‍ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഔടിപ്പോയി.
അബ്ശാലോം ജീവനോടിരുന്ന സമയംഎന്റെ പേര്‍ നിലനിര്‍ത്തേണ്ടതിന്നു എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന്‍ താഴ്വരയിലെ തൂണ്‍ എടുത്തു നാട്ടി അതിന്നു തന്റെ പേര്‍ വിളിച്ചിരുന്നു; അതിന്നു ഇന്നുവരെ അബ്ശാലോമിന്റെ ജ്ഞാപക സ്തംഭം എന്നു പറഞ്ഞുവരുന്നു.