അന്നു രാത്രി അവന്‍ അവിടെ പാര്‍ത്തു; തന്റെ പക്കല്‍ ഉള്ളതില്‍ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു
14
ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും
15
കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെണ്‍കഴുതയെയും പത്തു കഴുതകൂട്ടിയെയും വേര്‍തിരിച്ചു.
16
തന്റെ ദാസന്മാരുടെ പക്കല്‍ ഔരോ കൂട്ടത്തെപ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടുനിങ്ങള്‍ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിന്‍ എന്നു പറഞ്ഞു.
17
ഒന്നാമതു പോകുന്നവനോടു അവന്‍ എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടുനീ ആരുടെ ആള്‍? എവിടെ പോകുന്നു? നിന്റെ മുമ്പില്‍ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാല്‍
18
നിന്റെ അടിയാന്‍ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.
അതാ, നിന്റെ അടിയാന്‍ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന്‍ എന്നു അവന്‍ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന്‍ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.
എനിക്കു ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കെ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നതു; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്നു അവള്‍ ഉത്തരം പറഞ്ഞു അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
അവള്‍ അവനോടു ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍ നാട്ടിലേക്കല്ലോ കൊടുത്തതു; നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.
ദാവീദ് സിക്ളാഗില്‍ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്റെ സ്നേഹിതന്മാര്‍ക്കും കൊള്ളയില്‍ ഒരംശം കൊടുത്തയച്ചുഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതില്‍നിന്നു നിങ്ങള്‍ക്കു ഒരു സമ്മാനം എന്നു പറഞ്ഞു.
പിന്നെ അവന്‍ തന്റെ സകലപരിവാരവുമായി ദൈവപുരുഷന്റെ അടുക്കല്‍ മടങ്ങി വന്നു അവന്റെ മുമ്പാകെ നിന്നു; യിസ്രായേലില്‍ അല്ലാതെ ഭൂമിയില്‍ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; ആകയാല്‍ അടിയന്റെ കയ്യില്‍ നിന്നു ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.
ആകയാല്‍ സഹോദരന്മാര്‍ ഞങ്ങള്‍ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള്‍ മുമ്പെ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ടു ഒരുങ്ങിയിരിപ്പാന്‍ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവെക്കയും ചെയ്യേണ്ടതിന്നു അവരോടു അപേക്ഷിപ്പാന്‍ ആവശ്യം എന്നു ഞങ്ങള്‍ക്കു തോന്നി.
ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്‍; ദരിദ്രരെങ്കിലും പലരെയും സമ്പന്നര്‍ ആക്കുന്നവര്‍; ഒന്നും ഇല്ലാത്തവര്‍ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നേ.
അവര്‍ അവനെ അത്യന്തം നിര്‍ബ്ബന്ധിച്ചപ്പോള്‍ അവന്‍ എന്നാല്‍ അയച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നുദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.
അതിന്നു അവന്‍ ഞാന്‍ സേവിച്ചുനിലക്കുന്ന യഹോവയാണ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല എന്നു പറഞ്ഞു. കൈക്കൊള്‍വാന്‍ അവനെ നിര്‍ബ്ബന്ധിച്ചിട്ടും അവന്‍ വാങ്ങിയില്ല.
ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാന്‍ പറഞ്ഞു. അവന്‍ അവനെ നിര്‍ബ്ബന്ധിച്ചു രണ്ടു സഞ്ചിയില്‍ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്റെ ബാല്യക്കാരില്‍ രണ്ടുപേരുടെ പക്കല്‍ കൊടുത്തു; അവര്‍ അതു ചുമന്നുകൊണ്ടു അവന്റെ മുമ്പില്‍ നടന്നു.