కొలువు చేసెను
ആദിപുസ്തകം 29:18
യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.
ആദിപുസ്തകം 30:25
റാഹേല്‍ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടുഞാന്‍ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാന്‍ എന്നെ അയക്കേണം.
ആദിപുസ്തകം 30:26
ഞാന്‍ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരേയും മക്കളെയും എനിക്കു തരേണം; ഞാന്‍ പോകട്ടെ; ഞാന്‍ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
ആദിപുസ്തകം 31:15
അവന്‍ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ.
ആദിപുസ്തകം 31:41
ഈ ഇരുപതു സംവത്സരം ഞാന്‍ നിന്റെ വീട്ടില്‍ പാര്‍ത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാര്‍ക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിന്‍ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
1 ശമൂവേൽ 18:17-27
17
അനന്തരം ശൌല്‍ ദാവീദിനോടുഎന്റെ മൂത്ത മകള്‍ മേരബുണ്ടല്ലോ; ഞാന്‍ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍ നടത്തിയാല്‍ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍ വീഴുവാന്‍ സംഗതിവരട്ടെ എന്നു ശൌല്‍ വിചാരിച്ചു.
18
ദാവീദ്, ശൌലിനോടുരാജാവിന്റെ മരുമകനായിരിപ്പാന്‍ ഞാന്‍ ആര്‍? യിസ്രായേലില്‍ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
19
ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാര്യയായി കൊടുത്തു.
20
ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാര്യം അവന്നു ഇഷ്ടമായി.
21
അവള്‍ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേല്‍ വീഴേണ്ടതിന്നും ഞാന്‍ അവളെ അവന്നു കൊടുക്കും എന്നു ശൌല്‍ വിചാരിച്ചു ദാവീദിനോടുനീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
22
പിന്നെ ശൌല്‍ തന്റെ ഭൃത്യന്മാരോടുനിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ചുഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാര്‍ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാല്‍ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.
23
ശൌലിന്റെ ഭൃത്യന്മാര്‍ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്രാജാവിന്റെ മരുമകനാകുന്നതു അല്പകാര്യമെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ഞാന്‍ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
24
ശൌലിന്റെ ദൃത്യന്മാര്‍ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
25
അതിന്നു ശൌല്‍രാജാവിന്റെ ശത്രുക്കള്‍ക്കു പ്രതികാരം ആകുവാന്‍ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാല്‍ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌല്‍ കരുതിയിരുന്നു.
26
ഭൃത്യന്മാര്‍ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോള്‍ രാജാവിന്റെ മരുമകനാകുവാന്‍ ദാവീദിന്നു സന്തോഷമായി;
27
അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരില്‍ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്‍മ്മംകൊണ്ടുവന്നു താന്‍ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണം കൊടുത്തു. ശൌല്‍ തന്റെ മകളായ മീഖളിനെ അവന്നു ഭാര്യയായി കൊടുത്തു.
ഹോശേയ 12:12
യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.