కొలువు చేసెదననెను
ആദിപുസ്തകം 31:41
ഈ ഇരുപതു സംവത്സരം ഞാന്‍ നിന്റെ വീട്ടില്‍ പാര്‍ത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാര്‍ക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിന്‍ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
ആദിപുസ്തകം 34:12
എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിന്‍ ; നിങ്ങള്‍ പറയുംപോലെ ഞാന്‍ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.
പുറപ്പാട് 22:16
വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തന്‍ വശീകരിച്ചു അവളോടു കൂടെ ശയിച്ചാല്‍ അവന്‍ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം.
പുറപ്പാട് 22:17
അവളെ അവന്നു കൊടുപ്പാന്‍ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കില്‍ അവന്‍ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.
2 ശമൂവേൽ 3:14
ദാവീദ് ശൌലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുഞാന്‍ വിവാഹനിശ്ചയത്തിന്നു ഫെലിസ്ത്യരുടെ നൂറു അഗ്രചര്‍മ്മംകൊടുത്തു വാങ്ങിയ എന്റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.
ഹോശേയ 3:2
അങ്ങനെ ഞാന്‍ അവളെ പതിനഞ്ചു വെള്ളിക്കാശിന്നും ഒന്നര ഹോമെര്‍ യവത്തിന്നും മേടിച്ചു അവളോടു
ഹോശേയ 12:12
യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.