యాకోబు
സങ്കീർത്തനങ്ങൾ 119:32
ഞാന്‍ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
സങ്കീർത്തനങ്ങൾ 119:60
ഞാന്‍ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
സഭാപ്രസംഗി 9:7
നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക ദൈവം നിന്റെ പ്രവൃത്തികളില്‍ പ്രസാദിച്ചിരിക്കുന്നുവല്ലോ.
came
ആദിപുസ്തകം 22:20-23
20
അനന്തരം മില്‍ക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വര്‍ത്തമാനം കിട്ടി.
21
അവര്‍ ആരെന്നാല്‍ആദ്യജാതന്‍ ഊസ്, അവന്റെ അനുജന്‍ ബൂസ്, അരാമിന്റെ പിതാവായ കെമൂവേല്‍,
22
കേശെദ്, ഹസോ, പില്‍ദാശ്, യിദലാഫ്, ബെഥൂവേല്‍.
23
ബെഥൂവേല്‍ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടു പേരെ മില്‍ക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു.
ആദിപുസ്തകം 24:10
അനന്തരം ആ ദാസന്‍ തന്റെ യജമാനന്റെ ഒട്ടകങ്ങളില്‍ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയില്‍ നാഹോരിന്റെ പട്ടണത്തില്‍ ചെന്നു.
ആദിപുസ്തകം 25:20
തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്‍ അവള്‍ക്കു വേണ്ടി യഹോവയോടു പ്രാര്‍ത്ഥിച്ചു; യഹോവ അവന്റെ പ്രാര്‍ത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു.
ആദിപുസ്തകം 28:5-7
5
അങ്ങനെ യിസ്ഹാക്‍ യാക്കോബിനെ പറഞ്ഞയച്ചു; അവന്‍ പദ്ദന്‍ -അരാമില്‍ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കല്‍ പോയി.
6
യിസ്ഹാക്‍ യാക്കോബിനെ അനുഗ്രഹിച്ചു പദ്ദന്‍ -അരാമില്‍നിന്നു ഒരു ഭാര്യയെ എടുപ്പാന്‍ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോള്‍നീ കനാന്യസ്ത്രീകളില്‍നിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
7
യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദന്‍ -അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോള്‍,
സംഖ്യാപുസ്തകം 23:7
അപ്പോള്‍ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതുബാലാക്‍ എന്നെ അരാമില്‍നിന്നും മോവാബ്രാജാവു പൂര്‍വ്വപര്‍വ്വതങ്ങളില്‍നിന്നും വരുത്തിചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
ന്യായാധിപന്മാർ 6:3
യിസ്രായേല്‍ വിതെച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരെ വരും.
ന്യായാധിപന്മാർ 6:33
അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാര്‍ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേല്‍താഴ്വരയില്‍ പാളയം ഇറങ്ങി.
ന്യായാധിപന്മാർ 7:12
എന്നാല്‍ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയില്‍ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്‍ക്കരയിലെ മണല്‍പോലെ അസംഖ്യം ആയിരുന്നു.
ന്യായാധിപന്മാർ 8:10
എന്നാല്‍ സേബഹും സല്‍മുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തില്‍ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരില്‍ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര്‍ വീണുപോയിരുന്നു.
1 രാജാക്കന്മാർ 4:30
സകലപൂര്‍വ്വ ദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
ഹോശേയ 12:12
യാക്കോബ് അരാം ദേശത്തിലേക്കു ഔടിപ്പോയി; യിസ്രായേല്‍ ഒരു ഭാര്യെക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യെക്കുവേണ്ടി ആടുകളെ പാലിച്ചു.